കോഴിക്കോട്: ഓണം അലവന്‍സായി ഒരുമാസത്തെ പെന്ഷന് നല്‍കണമെന്ന് ദേവസ്വം റിട്ട.എക്സി. ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.സി രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ നടപ്പാക്കിയ ശമ്പള പരിഷ്കരണം മരവിപ്പിച്ച ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും 30-05-2022ന് ജീവനക്കാരുടേയും എക്സി.ഓഫിസര്‍മാരുടേയും പെന്ഷന് വര്‍ധിപ്പിച്ച 10ാം നമ്പര്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനം അപാകതകള്‍ പരിഹരി;ച്ച് ഉടന്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യു.വി കുമാരന്(ജനറല്‍ സെക്രട്ടറി), എം.ബാബു, എം.ദാമോദരന്‍ നമ്പൂതിരി, എന്‍.പി സുരേന്ദ്രനാഥ്, പി.വിജയന് പ്രസംഗിച്ചു.