ഭാരതി കെര്‍ക്കര്‍ ഫിഷര്‍മാന്‍ കോ-ഓപ്പറേറ്റീവ് മള്‍ട്ടിസൊസൈറ്റി ഉദ്ഘാടനം 25ന്

ഭാരതി കെര്‍ക്കര്‍ ഫിഷര്‍മാന്‍ കോ-ഓപ്പറേറ്റീവ് മള്‍ട്ടിസൊസൈറ്റി ഉദ്ഘാടനം 25ന്

കോഴിക്കോട്: ഭാരതി കെര്‍ക്കര്‍ ഫിഷര്‍മാന്‍ കോ-ഓപ്പറേറ്റീവ് മള്‍ട്ടിസൊസൈറ്റിയുടെ ഉദ്ഘാടനം 25ന് വ്യാഴം രാവിലെ 10.30ന് ബേപ്പൂര്‍ ബി.സി റോഡിലുള്ള സിറ്റിപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരതി കെര്‍ക്കര്‍ ചെയര്‍മാന്‍ ഉമേഷ് പോച്ചപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും, കേരള-കര്‍ണാടകയിലെ ഉന്നതോദ്യേഗസ്ഥരും സംബന്ധിക്കും. തീരദേശവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. എം.ലാലു (ഭാരതി കെര്‍ക്കര്‍ കേരള-കര്‍ണാടക ഡയരക്ടര്‍), ടി.സജീവന്‍ (ഭാരതി കെര്‍ക്കര്‍ കണ്ണൂര്‍-കാസര്‍കോട് ഡയരക്ടര്‍ ഇന്‍ ചാര്‍ജ്), രാദിഷഷാജി(ഡയരക്ടര്‍ കോഴിക്കോട് ഇന്‍ ചാര്‍ജ്), സുദേവന്‍ (ജനറല്‍ കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *