പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം നാളെ

പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം നാളെ

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം നാളെ വൈകീട്ട് നാലിന് അതിമെത്രാസന മന്ദിരത്തില്‍ ചേരും. ആര്‍ച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. വല്ലാര്‍പാടം തീര്‍ത്ഥാടനം, സഭാ നവീകരണ പ്രവര്‍ത്തനങ്ങള്‍, മൂലമ്പിള്ളി പുനരധിവാസം- നിജസ്ഥിതി, തിരുവനന്തപുരത്തെ തീരസംരക്ഷണ സമരവും ഇതര തീര വിഷയങ്ങളും കൊച്ചി സര്‍വ്വകലാശാലയിലെ എല്‍. എം പൈലി ചെയര്‍, എം.ജി യൂണിവേഴ്‌സിറ്റി സ്വകാര്യ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശന സംവരണം, പ്രകൃതി ദുരന്തങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പാസ്റ്റര്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുന്നത്. വികാര്‍ ജനറല്‍മാര്‍, വൈദികരുടെയും അല്മായരുടേയും സന്യസ്ഥരുടെയും പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അതത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവതരിപ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *