എസ്.പി.ബി സാംസ്‌കാരിക വേദി വാര്‍ഷികാഘോഷം

എസ്.പി.ബി സാംസ്‌കാരിക വേദി വാര്‍ഷികാഘോഷം

അത്തോളി: എസ്.പി.ബാലസുബ്രഹ്മണ്യം (എസ്.പി .ബി ) അത്തോളി കലാസാംസ്‌കാരിക വേദി ഒന്നാം വാര്‍ഷികാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു. കവി യു.കെ രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.പി.ബി കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് രാജേഷ് ബ്രൈറ്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ മുഖ്യാതിഥിയായി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച മാധ്യമ പ്രവര്‍ത്തകന്‍ അജീഷ് അത്തോളി, ദോവാംഗ് ബൈജു , കബനി, അഭികാമ്യ, വിനോദ് അത്തോളി, അഥീന ബി, ലത കൊല്ലോത്ത് എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം -സുധ കാപ്പില്‍, പഞ്ചായത്ത് അംഗം ശാന്തി മാവീട്ടില്‍, സുനില്‍ മാസ്റ്റര്‍ തിരുവങ്ങൂര്‍, സുനില്‍ കൊളക്കാട്, രാധാകൃഷ്ണന്‍ ഒള്ളൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഗോപാലന്‍ കൊല്ലോത്ത്, ടി.വി ജലീല്‍, ഗിരീഷ് ത്രിവേണി സംസാരിച്ചു. സെക്രട്ടറി ഷിനില്‍ ചില്ല സ്വാഗതവും സി.ഡി പ്രേമന്‍ അത്തോളി നന്ദിയും പറഞ്ഞു. സമ്മാന വിതരണം, നൃത്തം, നാടകം, ഗാനമേള തുടങ്ങിയ പരിപാടികളും നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *