ബി.ജെ.പി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ എടുത്തു

ബി.ജെ.പി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ എടുത്തു

കോഴിക്കോട്: ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ കേരള ഗാന്ധി കേളപ്പജിയുടെ നടക്കാവിലെ പ്രതിമയ്ക്ക് മുന്നില്‍ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ എടുത്തു. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു കേളപ്പജിയുടെ പ്രതിമയ്ക്ക് മുന്നില്‍ ദേശീയപതാക ഉയര്‍ത്തി പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു. തിരുത്തിയാട് ഏരിയ പ്രസിഡന്റ് പി.ബാലരാമന്‍ അധ്യക്ഷത വഹിച്ചു മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം സെക്രട്ടറിമാരായ മധു കാട്ടുവയല്‍, സരള മോഹന്‍ദാസ് , മണ്ഡലം സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജുന്‍ , മണ്ഡലം കമ്മിറ്റി അംഗം ആര്‍.അനില്‍കുമാര്‍ , മഹിള മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സതി ദേവി, സെക്രട്ടറി രജശ്രീ സന്തോഷ്, ഏരിയ പ്രസിഡന്റ് വര്‍ഷ അര്‍ജുന്‍ ,
യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എം.ജി റിനീഷ്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ , ട്രഷറര്‍ ടി. ജയേഷ്, ബി.ജെ.പി ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് , വൈസ് പ്രസിഡന്റ്് കെ. ദേവദാസന്‍ , ഏരിയ സെക്രട്ടറി ടി. ശ്രീകുമാര്‍ , ബൂത്ത് പ്രസിഡന്റുമാരായ വിജി മേക്കുറ്റി, പി.ഉഷ, ടി.വിനോദ് , സെക്രട്ടറി കെ. ഹേമന്ത് എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *