വടകര: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി സംസ്‌കാരസാഹിതിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. വടകര ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങ് സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് കല്ലറയില്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ലത്തീഫ് കല്ലറയില്‍ ചൊല്ലിക്കൊടുത്തു. ബിജുല്‍ ആയാടത്തില്‍, അഡ്വ.സുരേഷ് കുളങ്ങരത്ത്, രഞ്ജിത്ത് കണ്ണോത്ത്, വി.ആര്‍.ഉമേശന്‍ മാസ്റ്റര്‍ കെ.കെ.മുരുഗദാസ്, വീക്ഷണം രാമചന്ദ്രന്‍, അജിത് പ്രസാദ് കുയ്യാലില്‍, ബാബു ബാലവാടി ഇബ്രാഹിം കക്കുഴിയില്‍, കെ.വി.റഹീം, ടി.കെ.അസീസ് എന്നിവര്‍ പ്രസംഗിച്ചു.