ഗ്രീന്‍സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്‍ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഗ്രീന്‍സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്‍ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വട്ടക്കിണര്‍: ഗ്രീന്‍ സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്‍ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഉദ്ഘാടനവും പതാക ഉയര്‍ത്തലും വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് നിര്‍വഹിച്ചു. പ്രസിഡന്റ് പി.വി ജയഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ.ദിവാന്‍ മുഖ്യപ്രഭാഷണം നടത്തി. മൂന്നാംക്ലാസ് വിദ്യാര്‍ഥിനി വേദിക പ്രദീപ് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ഹാരിസ്, വൈസ് പ്രസിഡന്റ് മിനി കിഷോര്‍, എം.കെ ഷെഫീക്ക്, പി.ആദം, ജിജിന്‍ വിജയ് ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സി.പി.എം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് സ്വാഗതവും ലൈബുദിന ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *