കേര ‘ഓണം 2022’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കേര ‘ഓണം 2022’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കേരളത്തിന്റെ വിളവെടുപ്പുത്സവം, ‘ഓണം 2022 ‘ കുവൈത്ത് എറണാകുളം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് വെള്ളിയാഴ്ച കുവൈത്തിലെ മെഹബുള്ളയിലുള്ള കോഴിക്കോട് ലൈവ് റെസ്റ്റോറന്റ് ഹാളില്‍ വെച്ച് ആഘോഷിക്കും. കുവൈത്ത് എറണാകുളം റസിഡന്റ്‌സ് അസോസിയേഷന്‍ കേരളത്തിന്റെ സമ്പന്നമായ പൈതൃകവും കലാരൂപങ്ങളും ചിത്രീകരിക്കുന്ന മുഴുവന്‍ ദിവസത്തെ വൈവിധ്യമാര്‍ന്ന വിനോദ പരിപാടിയും പ്രധാന ആകര്‍ഷണങ്ങളായ ഗാനമേള, ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങളും ഓണസദ്യയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ആദ്യപടി ആയ പോസ്റ്റര്‍ പ്രകാശനവും റാഫിള്‍ കൂപ്പണ്‍ ഉദ്ഘാടനവും പ്രസിഡന്റ് ബെന്നി കെ.ഒ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അജീഷിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. സെക്രട്ടറി രാജേഷ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ശശികുമാര്‍ സ്വാഗതം ആശംസിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *