പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയോടൊപ്പം കൈകോര്‍ത്ത് ദര്‍ശന കലാ സാംസ്‌കാരിക വേദിയും

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയോടൊപ്പം കൈകോര്‍ത്ത് ദര്‍ശന കലാ സാംസ്‌കാരിക വേദിയും

ഫുജൈറ: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് സഹായമായി ദര്‍ശന കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഫുഡ് കിറ്റുകളും ബെഡും, വിറ്റാമിന്‍ ഗുളികകളുമായിട്ടാണ് സംഘം കല്‍ബയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ: വൈ.എ റഹീം, മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളായ സാം വര്‍ഗീസ്, റോയി മാത്യു, എം. ഹരിലാല്‍, പ്രദീഷ് ചിത്താര, ദര്‍ശന കലാസാംസ്‌കാരിക വേദി രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി, പ്രസിഡന്റ് സി.പി ജലീല്‍, കെ.ടി.പി ഇബ്രാഹിം, ഷംസീര്‍ കോഴിക്കോട്, ദര്‍ശന ജനറല്‍ സെക്രട്ടറി അഖില്‍ ദാസ് ഗുരുവായൂര്‍, 123 ഗ്രാര്‍ഗോ പ്രതിനിധി സാജിദ് രാമന്തളി എന്നിവര്‍ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റെഡ് ക്രെസന്റ് പ്രതിനിധികളെ സന്ദര്‍ശിച്ചു. പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുമെന്ന് ഉറപ്പ് നല്‍കി. ദുബായിലെ ജീവകാരുണ്യ സംഘടന എം.എസ്.എസിന്റെ പൂര്‍ണ പിന്തുണ സഹായം ഉണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *