കോറോണയെ ചെറുക്കാൻ കേരളം നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം : കോറോണയെ (കോവിഡ് 19) ചെറുക്കാൻ കേരളം നടത്തിയ മാത്യകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രായലത്തിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗാവ്ബ എല്ലാ സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. 19 ഓളം കോറോണ കേസുകൾ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മന്ത്രി വീഡിയോ കോൺഫറൻസിങ് വഴി ഉദ്യോഗസ്ഥരെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞത്. ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഈ വിവരം പുറത്തുവിട്ടത്.

KORONA VIRUS

Share

Leave a Reply

Your email address will not be published. Required fields are marked *