ബംഗളൂരു: കര്‍ണാടകയിലും കനത്ത മഴ. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരണപ്പെടുകയും രണ്ടു പേരെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയും ചെയ്തു. ദക്ഷിണ-ഉത്തര കന്നഡയിലും ഉഡുപ്പി, ബെല്ലാരി, ധവങ്കര ജില്ലകളെയുമാണ് മഴ ബാധിച്ചിരിക്കുന്നത്.
മഴ ശക്തമാകുന്നതിനാല്‍ കര്‍ണാടകത്തിലെ 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.
മരിച്ച ഏഴില്‍ ആറുപേരും മണ്ണിടിച്ചിലില്‍പ്പെട്ടും ഒരാള്‍ വീട് തകര്‍ന്നുമാണ് മരിച്ചതെന്ന് കര്‍ണാടക ഡി.എം.എ കമ്മീഷണര്‍ മനോജ് രാജന്‍ അറിയിച്ചു.