സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

  • മലപ്പുറം സ്വദേശിക്കാണ് സ്ഥിരീകരിച്ചത്

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂലൈ 27ന് യു.എ.ഇയില്‍ നിന്ന് കോഴിക്കോടാണ് ഇയാള്‍ വിമാനമിറങ്ങിയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. യുവാവിന്റെ അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. യുവാവിന് കൂടുതല്‍ പേരുമായി സമ്പര്‍ക്കമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ അഞ്ചു പേര്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഇതില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച രോഗിയെ കഴിഞ്ഞ ദിവസം രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തീകരമാണെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *