മില്‍മ നിയമനങ്ങള്‍ സുതാര്യമാക്കണം: അഡ്വ.വി.മോഹന്‍ദാസ്

മില്‍മ നിയമനങ്ങള്‍ സുതാര്യമാക്കണം: അഡ്വ.വി.മോഹന്‍ദാസ്

കോഴിക്കോട്: മില്‍മയില്‍ സംസ്ഥാനടിസ്ഥാനത്തില്‍ നടക്കുന്ന നിയമനങ്ങള്‍ ജനങ്ങള്‍ക്ക് സംശയമില്ലാത്ത വിധത്തില്‍ സുതാര്യമായിരിക്കണമെന്ന് മില്‍മ വര്‍ക്കേഴ്‌സ് യൂണിയന്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.വി.മോഹന്‍ദാസ് ആവശ്യപ്പെട്ടു. മില്‍മ വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ഡയറി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സുധീര്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് മധുസൂദനന്‍നായര്‍, വി.അനില്‍കുമാര്‍, ചൂലൂര്‍ നാരായണന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, എം.ബാലസുബ്രമഹ്മണ്യന്‍, സി.സുന്ദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.ജി പങ്കാജക്ഷന്‍(പ്രസിഡന്റ്), എ.സുധീര്‍(ജനറല്‍ സെക്രട്ടറി), സുരേഷ് എം.കെ (ട്രഷറര്‍), ദീപക്‌രാജ്.വി, എസ്.ഷാബുമോന്‍ (വൈസ് പ്രസിഡന്റുമാര്‍), വി.ബാലകൃഷ്ണന്‍, കെ.സുധീഷ്‌കുമാര്‍, ഷൈജിത്.പി (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സുരേഷ് എം.കെ നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *