ചിരന്തന-മുഹമ്മദ് റഫി പുരസ്‌കാരം രാജു മാത്യുവിനും എ.വി സയിദിനും

ചിരന്തന-മുഹമ്മദ് റഫി പുരസ്‌കാരം രാജു മാത്യുവിനും എ.വി സയിദിനും

ദുബായ്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ പേരില്‍ ചിരന്തന നല്‍കി വരാറുള്ള ചിരന്തന-മുഹമ്മദ് റാഫി പുരസ്‌കാരം ഇത്തവണ മലയാള മനോരമ യു.എ.ഇ.ബ്യൂറോ ചീഫ് രാജു മാത്യുവിനും യു.എ.ഇ.യിലെ സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും ജനസന്‍ മെഡിക്കല്‍ സെന്റര്‍ എം.ഡിയുമായ എ.വി സയിദിനും നല്‍കുമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. മുഹമ്മദ് റഫിയുടെ ചരമവാര്‍ഷികദിനമായ ജൂലായ് 31ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന റഫി നെറ്റില്‍വച്ച് ഐ.എ.എസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ വിവിധ മേഖലയിലെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് ചിരന്തന പ്രസിഡന്റ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *