- ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിന് മൂന്ന് കേരള എം.പിമാര്‍ ഉള്‍പ്പെടെ 19 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. വി.ശിവദാസന്‍, എ.എ റഹീം (സി.പി.എം), പി. സന്തോഷ് കുമാര്‍ (സി.പി.ഐ) എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കേരള എം.പിമാര്‍.
ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി ചെയര്‍മാനാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സുഷ്മിത ദേവ്, ഡോ. ശന്തനു സെന്‍, ഡോള സെന്‍, കനിമൊഴി എന്നിവരും സസ്‌പെന്‍ഡ് ചെയ്തതില്‍ ഉള്‍പ്പെടും.
കഴിഞ്ഞ ദിവസവും കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള ടി.എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ് എന്നിവരുള്‍പ്പെടെ നാല് പേരെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. നടപ്പ് സമ്മേളന കാലാവധി തീരും വരെ ലോക്സഭ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്.