പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ അന്തരിച്ചു

ലണ്ടന്‍: ജെയിംസ് ബോണ്ട് ചിത്രത്തിലെ പ്രസിദ്ധമായ തീം മ്യൂസിക്കിന്റെ സൃഷ്ടാവ് മോണ്ടി നോര്‍മന്‍ (94) അന്തരിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് മരണവിവരം പുറത്തുവിട്ടത്. 1928ല്‍ ലണ്ടനിലെ ഒരു ജൂത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1960കളില്‍ സിറിള്‍ സ്റ്റാപ്പള്‍ട്ടണ്‍, സ്റ്റാന്‍ലി ബ്ലാക്ക് തുടങ്ങിയ സംഗീത ബാന്‍ഡുകളില്‍ ഗായകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കോമഡി ചിത്രമായ ‘ മേക്ക് മി ഓഫറാണ്’ അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. ജെയിംസ് ബോണ്ടിലെ തീംമ്യൂസിക്ക് വഴി ലോകം മുഴുവന്‍ ഒട്ടേറെ പേരുടെ ആരാധനപാത്രമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *