ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്ക് 21 വര്‍ഷം കൂടി തടവ്

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്ക് 21 വര്‍ഷം കൂടി തടവ്

ന്യൂയോര്‍ക്ക്: ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസുകാരന് 21 വര്‍ഷത്തെ തടവ്. പോലിസുകാരനായ ഡെറെക് ഷോവിനാണ് 21 വര്‍ഷത്തെ തടവ് കോടതി വിധിച്ചത്. ഫ്‌ളോയിഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ. കറുത്ത വംശജനായ ഫ്‌ളോയിഡിനെ വ്യാജ കറന്‍സി കൈവശം വച്ചന്നെരോപിച്ച് 2020 മെയ് 25ന് പിടികൂടുകയും ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഷോവിന്‍ മുട്ടുകുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. സംഭവം ആഗോളതലത്തില്‍ വിവാദമാവുകയും ചെയ്തു.

ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ 22.5 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *