കനത്ത മഴ; മേലൂരില്‍ വീട് ഭാഗികമായി തകര്‍ന്നു

കനത്ത മഴ; മേലൂരില്‍ വീട് ഭാഗികമായി തകര്‍ന്നു

  • ചാലക്കര പുരുഷു

തലശ്ശേരി: ധര്‍മ്മടം പഞ്ചായത്തിലെ മേലൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നു. മേലൂരിലെ ഒന്നാം വാര്‍ഡില്‍ കലാമന്ദിരത്തിനടുത്ത് കുറുവേക്കണ്ടി പ്രഭാകരന്റെ മണലില്‍ വീടാണ് തകര്‍ന്നത്. അടുക്കളയും അതിനോട് ചേര്‍ന്നുള്ള മറ്റുഭാഗങ്ങളും പൂര്‍ണമാും തകര്‍ന്നു വീണു.സംഭവം നടക്കുമ്പോള്‍ വീട്ടുടമസ്ഥന്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. അതിനിടയില്‍ അടുക്കളയുടെ മേല്‍ക്കൂര നിലംപൊത്തുകയായിരുന്നു. ഉടനെ തന്നെ പ്രഭാകരന്‍ വീടു വിട്ടിറങ്ങിയതിനാല്‍ പരുക്കുകള്‍ ഏല്‍ക്കാതെ അദ്ദേഹം രക്ഷപ്പെട്ടു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശംനഷ്ടം സംഭവിച്ചതായി പ്രഭാകരന്‍ പറയുന്നു. അദ്ദേഹം തനിച്ചാണ് വീട്ടില്‍ കഴിയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *