കോഴിക്കോട്: തോപ്പയില്‍ വാര്‍ഡ്, കാമ്പുറം വെള്ളരിതോടിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വെസ്റ്റ്ഹില്‍ ഏരിയാകമ്മിറ്റി സംഘടിപ്പിക്കുന്ന തോട്‌സഭ നാളെ വൈകീട്ട് ഏഴ് മണിക്ക് ശ്രീജ ജനാര്‍ദ്ദനന്റെ വസതിക്ക് മുന്‍വശം നടക്കും. കോര്‍പറേഷന്‍ കൗണ്‍സിലറും യുവമോര്‍ച്ച ജില്ലാപ്രസിഡന്റുമായ ടി.റനീഷ് ഉദ്ഘാടനം ചെയ്യും. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു പ്രസംഗിക്കും. വീടുകളില്‍ വെള്ളം കയറുന്നതിനും ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയും കോര്‍പറേഷന്‍ വിഷയത്തിലിടപ്പെടണം എന്നാവശ്യപ്പെട്ടാണ് തോട്‌സഭ സംഘടിപ്പിക്കുന്നത്.
