വി.കെ കൃഷ്ണമേനോന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ഇന്ന്

വി.കെ കൃഷ്ണമേനോന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: വി.കെ കൃഷ്ണമേനോന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകീട്ട് നാലിന് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ: പി.എസ് ശ്രീധരന്‍പ്പിള്ള നിര്‍വഹിക്കും. ഡോ: ശശി തരൂര്‍ എം.പി, അധ്യക്ഷത വഹിക്കും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാന്‍, ഡോ: സിറിയക് മാപ്രയില്‍ (വി.കെ കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലണ്ടന്‍, വൈസ് ചെയര്‍മാന്‍ ദി ഇന്ത്യാ ലീഗ് ലണ്ടന്‍), എം.വി ശ്രേയാംസ് കുമാര്‍ മുന്‍ എം.പി, എം.എല്‍.എമാരായ കെ.കെ രമ, ഇ.കെ വിജയന്‍, എം.കെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി, കെ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേരും. ലോഗോ മേയര്‍ ബീന ഫിലിപ്പ് പ്രകാശനം ചെയ്യും. സ്വാഗത ആമുഖപ്രസംഗം എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *