ജാം ജൂം ഹൈപ്പര്‍ മാര്‍ക്കറ്റ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു

ജാം ജൂം ഹൈപ്പര്‍ മാര്‍ക്കറ്റ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: ന്യായവിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുമായി ജാംജൂം ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അഞ്ചാമത് ഔട്ട്‌ലെറ്റ് പുഷ്പ ജങ്ഷനില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളെല്ലാം എം.ആര്‍.പിയില്‍ നിന്ന് വന്‍വിലക്കുറവോടെ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഉന്നത ഗുണമേന്മയുള്ള പഴം, പച്ചക്കറി തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കാനും ഫ്രഷ്‌നെസ് ഉറപ്പ് വരുത്താനും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സംവിധാനമുണ്ട്. വിശാലമായ പാര്‍ക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കല്‍പ്പറ്റ എന്നിവിടങ്ങളിലും ജാം ജൂമിന് ശാഖകളുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *