മാധ്യമ സമരം മുഖ്യമന്ത്രി ഇടപെടണം

മാധ്യമ സമരം മുഖ്യമന്ത്രി ഇടപെടണം

കോഴിക്കോട്: മാധ്യമം മാനേജ്‌മെന്റ് ശമ്പളം നല്‍കാതെ ജീവനക്കാരെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്ന് മാസം പിന്നിടുന്ന ഘട്ടത്തില്‍, സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കണ്‍സ്യൂമര്‍ ഫ്രണ്ട് (ഉപഭോക്തൃമിത്രം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒമ്പത് മാസത്തോളമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നില്ല. സമരം ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. ജോലി ചെയ്തവര്‍ക്ക് ശമ്പളം നിഷേധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണ്. കേരളംപോലുള്ള ഒരു സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശമ്പളംകൊടുക്കാതെ ബുദ്ധിമുട്ടിക്കുന്നത് നാണക്കേടുണ്ടാക്കുന്ന നടപടിയാണ്. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.ടി.നിസാര്‍, സി.ടി.ചന്ദ്രന്‍, കെ.പി.കെ.കാരശ്ശേരി, ജാഫര്‍ മാറാക്കര, പി.കെ.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

 

മാധ്യമ സമരം മുഖ്യമന്ത്രി ഇടപെടണം

Share

Leave a Reply

Your email address will not be published. Required fields are marked *