കോഴിക്കോട്:സ്വകാര്യ ഹോസ്പിറ്റലുകളിലെ ചികിത്സാ നിരക്കുകള്‍ ഏകീകരുക്കുന്നതിനും, നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹോസ്പിറ്റല്‍ റെഗുലേറ്ററി അതോറിറ്റി രൂപീ കരിക്കണമെന്നും റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് സ്റ്റാറ്റിയുട്ടറി പദവി നല്‍കണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
അഡ്വ കെ ജയന്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. അഡ്വ ഫൈസല്‍ ബാബു എം എല്‍ എ, കോഴിക്കോട് മേയര്‍ ഒ സദാശിവന്‍, കോര്‍വ ദേശീയ സെക്രട്ടറി വി വി റാവു, ദേശീയ ജോയിന്റ് സെക്രട്ടറി എം കെ ബീരാന്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ആര്‍ അനില്‍ കുമാര്‍, സംസ്ഥാന ട്രഷറര്‍ സൗമ്യ രാജ്, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡണ്ട് കെ സതീ ദേവി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം പി രാമകൃഷ്ണന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ സുരേഷ്, കെ പി മുരളി കൃഷ്ണന്‍, പി രംഗദാസ പ്രഭു, വി എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായി മുരളീധരന്‍ പുതുക്കുടി (പ്രസിഡണ്ട് ), അജിത് കുമാര്‍ പി സി (ജനറല്‍ സെക്രട്ടറി ), എം കെ ബീരാന്‍ ( വര്‍ക്കിംഗ് പ്രസിഡണ്ട് ), ആര്‍ അനില്‍ കുമാര്‍ (ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുത്തു.

