കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി കിഡ്‌സ് ഗ്ലൗ പദ്ധതിക്ക് എം. എം. സ്‌കൂളില്‍ തുടക്കം

കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി കിഡ്‌സ് ഗ്ലൗ പദ്ധതിക്ക് എം. എം. സ്‌കൂളില്‍ തുടക്കം

കോഴിക്കോട്: കുട്ടികളില്‍ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും ഓണ്‍ലൈന്‍ ലോകത്തെ അപകടങ്ങളില്‍ നിന്ന് സുരക്ഷിതരാക്കുന്നതിനുമായി എം. എം. വി. എച്ച്. എസ്. സ്‌കൂള്‍ പരപ്പിലില്‍ ‘കിഡ്‌സ് ഗ്ലൗ’ പദ്ധതിക്ക് തുടക്കമായി. ഇന്ന് (23ന്) നടന്ന ചടങ്ങില്‍ സൈബര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനോഹരന്‍ ടി. കുട്ടികള്‍ക്ക് ബാഡ്ജ് വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സൈബര്‍ സുരക്ഷാ ബോധം വളര്‍ത്തുക, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സോഷ്യല്‍ മീഡിയ ദുരുപയോഗം തുടങ്ങിയവയെക്കുറിച്ച് അവബോധം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

സൈബര്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബീരജ് കെ. പദ്ധതി അവതരിപ്പിച്ചു. വിക്ടിം അസിസ്റ്റന്‍സ് കൗണ്‍സിലര്‍ മുഫ്‌സിറ മറിയം പി പദ്ധതിയെ പരിചയപ്പെടുത്തി.

ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഇസ്ഹാഖ് കെ.വി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സാബിറ. എം ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജലീല്‍ കെ.കെ സ്വാഗതവും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ വി നന്ദിയും പറഞ്ഞു.

വിദ്യാര്‍ഥികള്‍ സൈബര്‍ ലോകത്ത് സുരക്ഷിതമായി ഇടപെടുന്നതിനാവശ്യമായ അറിവും ജാഗ്രതയും വളര്‍ത്തുന്നതിനുള്ള വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി
കിഡ്‌സ് ഗ്ലൗ പദ്ധതിക്ക് എം. എം. സ്‌കൂളില്‍ തുടക്കം

 

Share

Leave a Reply

Your email address will not be published. Required fields are marked *