കോഴിക്കോട്: ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കണ്‍സ്യൂമേഴ്സ് കോഴിക്കോടിന്റെ കുടുംബസംഗമം 12ന് കാലത്ത് 9.30മുതല്‍ ഈസ്റ്റ്ഹില്ലിലുള്ള കൃഷ്ണമേനോന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടക്കും.
സംഗമം സാഹിത്യകാരന് ഷിബുദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്യും.
കെ അശോകന് അധ്യക്ഷത വഹിക്കും. എംപി അശോകന് ആശംസനേരും. ബോസ് ജേക്കബ് സ്വാഗതവും, ജോര്‍ജ് ജോസഫ് നന്ദി പറയും.
തുടര്‍ന്ന് കലാപരിപാടികളും സമ്മാനദാനവും നടക്കും.
