പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന് തുടക്കമായി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന് തുടക്കമായി

കോഴിക്കോട്: സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലും ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിനഓറിയന്റേഷന്‍ പ്രോഗ്രാം ‘കോംപസ്സ് 2026’ ന് തുടക്കമായി.

പഠന വിഷയങ്ങളുടെ സാമൂഹികവും തൊഴില്‍പരവും ജീവിതഗന്ധിവുമായസാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകഎന്നതാണ് പരിപാടിയുടെ ലക്ഷ്യം.
പരസ്പരം വേറിട്ട് നില്‍ക്കുന്ന പഠനശാഖകള്‍ക്കപ്പുറം ശാസ്ത്രം മുതല്‍ എ ഐ സാങ്കേതികവിദ്യവരെ കോര്‍ത്തിണക്കുന്ന സമഗ്രമായ വിദ്യാഭ്യാസ കാഴ്ചപ്പാടാണ് ഇനിയുള്ള കാലത്തിന്റെ ആവശ്യകത എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ . പി. സി.രഘുരാജ് അഭിപ്രായപ്പെട്ടു.

ഓരോ വിഷയത്തിലെയും വിദഗ്ധര്‍ മൂന്നു ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വയനാട് ഡയറ്റ് ലക്ചറര്‍ ഗീത നായര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍എഡ്യൂക്കേറ്റര്‍ അഭിലാഷ് തിരുവോത്ത്, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ രാജേഷ് പി,ബിനോജ് ചേറ്റൂര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും.

സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി. ഹരിരാജ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലും ഭൗതിക ശാസ്ത്ര അധ്യാപകനുമായ സുധീര്‍കുമാര്‍, പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍ കെ , മില്‍ഡ വര്‍ഗീസ്, സിനി. എന്‍,ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

 

 

 

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന് തുടക്കമായി

 

Share

Leave a Reply

Your email address will not be published. Required fields are marked *