എസ്എസ്എൽസി, പ്ലസ് ടു വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ഒളവണ്ണ: കമ്പിളിപ്പറമ്പ് ചിറ്റാരിക്കൽ റസിഡൻസ് അസോസിയേഷൻ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.
പഠന വഴിയിൽ ലക്ഷ്യബോധത്തോടെയും മികവോടെയും മുന്നേറാൻ വിദ്യാർത്ഥികൾക്ക് സാധിക്കേണ്ടതുണ്ടെന്നും കുട്ടികളെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ പാടുപെടുന്ന രക്ഷിതാക്കള്‍ അവരെ കൂടുതൽ കഴിവും അച്ചടക്ക ബോധവും ഉള്ള മനുഷ്യരായി വളർത്താൻ ശ്രദ്ധിക്കേണ്ട കാലഘട്ടമാണെന്നും അനുമോദന സദസ്സിൽ ഭാരവാഹികൾ സംസാരിച്ചു.
പ്രസിഡണ്ട് റഈസ് വിപി, വൈസ് പ്രസിഡണ്ട് കെപി അബ്ദുൽ സലാം, സെക്രട്ടറി സുനിത മാളിയേക്കൽ, ട്രഷറർ കെ സഹദ് തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡണ്ട്മാരായ അബ്ദുൽ അസീസ് വിപി, ഷാഹിദ വിപി, ജോ. സെക്രട്ടറിമാരായ പികെ അനസ്, ഇബ്രാഹിം കെടി, ജംഷീന പികെ, എക്സിക്യൂട്ടീവ് അംഗങ്ങളായ എ കെ അസീസ്, ഹംസക്കോയ കെ, പി എം ഷൗക്കത്ത്, ജലീഷ് റഹ്മാൻ, മുസ്തഫ കെടി, തസ്ലീന. വി, സെമിന. എം, നിസാർ വിപി തുടങ്ങിയവർ നേതൃത്വം നൽകി.
