അന്തേവാസികള്‍ക്കായി ലൈബ്രറി ഒരുക്കി
കോഴിക്കോട്: തെക്കെപ്പുറത്തെ 108 വര്‍ഷം പിന്നിട്ട പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 1977 78 എസ്. എസ്. എല്‍. സി. ബാച്ചുകാര്‍ (വേവ്സ്) സ്കൂളിലെ 36 ക്ലാസ് റൂമുകളില്‍ ലൈബ്രറി സമര്‍പ്പിച്ചതിനു ശേഷം നഗരത്തിലെ ഫ്രീ ബേര്‍ഡ്സ് ഷെല്‍ട്ടര്‍ ഹോം ഫോര്‍ ബോയ്സിലെ അന്തേവാസികള്‍ക്കായി ലൈബ്രറി ഒരുക്കി. ഷെല്‍ട്ടര്‍ ഹോം, അഗതിമന്ദിരം, തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ വായനാ ശീലം വളര്‍ത്തുന്നതിന് വേവ്സ് നടത്തിവരുന്നതാണ് ലൈബ്രറി പ്രോജക്ട്. വേവ്സ് പ്രസിഡന്റ് സി.ഇ. വി അബ്ദുല്‍ ഗഫൂറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
ചടങ്ങില്‍ മേയര്‍ ഒ. സദാശിവന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെള്ളിമാട്കുന്ന് ആശാ ഭവന് ഫേര് മെന്‍സ് സൂപ്രണ്ട് ഡോ. എം. ഐശ്വര്യ വിശിഷ്ടാതിഥിയായിരുന്നു . ലൈബ്രറി പ്രോജക്ട് കണ്‍വീനര്‍ എ.വി റഷീദ് അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷെല്‍ട്ടര്‍ ഹോം കോര്‍ഡിനേറ്റര്‍ പ്രവീണ്‍ കുമാര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. ഇസ്ഹാക്ക് സ്വാഗതവും വൈസ് പ്രസിഡന്റ് ടി ഹാരിസ് നന്ദിയും പറഞ്ഞു.
