ആകാശ് ദര്‍ശന്‍ കുടുംബ സംഗമം നടത്തി

ആകാശ് ദര്‍ശന്‍ കുടുംബ സംഗമം നടത്തി

കോഴിക്കോട്: ആകാശവാണിയില്‍ നിന്നും, ദൂരദര്‍ശനില്‍ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ ഫോറം ഓഫ് റിട്ടയേര്‍ഡ് എംപ്ലോയീസ് ഓഫ് ആകാശവാണി ആന്റ് ദൂരദര്‍ശന്‍ (ആകാശ് ദര്‍ശന്‍)ന്റെ പ്രഥമ കുടുംബ സംഗമം ഹോട്ടല്‍ നളന്ദയില്‍ വെച്ച് പ്രശസ്ത കവിയും ആകാശവാണി മുന്‍പ്രോഗ്രാം എക്‌സിക്യൂട്ടിവുമായിരുന്ന പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. 1967 മുതല്‍ ആകാശവാണിയില്‍ ജീവനക്കാരനായതുമുതല്‍ ഇപ്പോഴും ആ ബന്ധം അഭംഗുരം തുടരുന്നുണ്ടെന്നും, ആകാശവാണിയും, ദൂരദര്‍ശനും അതിന്റെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജീവനക്കാരുടെ കൂട്ടായ്മ മികച്ച മാതൃകയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകാശ് ദര്‍ശന്‍ പ്രസിഡണ്ട് പി.പ്രേമന്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി ലിസണേഴ്‌സ് ഫോറം ചെയര്‍മാന്‍ ആര്‍.ജയന്ത്കുമാര്‍, സീനിയര്‍ അനൗണ്‍സര്‍ ആകാശവാണി ബോബി.സി മാത്യു ആശംസകള്‍ നേര്‍ന്നു. ഗീതാദേവി വാസുദേവന്‍ പ്രാര്‍ത്ഥന ആലപിച്ചു. ആകാശ് ദര്‍ശന്‍ സെക്രട്ടറി മാത്യു ജോസഫ് സ്വാഗതം ആശംസിച്ചു. കെ.വി.ശബരിമണിയും സംഘവും ആലപിച്ച സ്വാഗത ഗാനവും അരങ്ങേറി. തുടര്‍ന്ന് അംഗങ്ങളുടെ പരിചയപ്പെടല്‍, സംഘടനാ രേഖ അവതരണം എന്നിവ നടന്നു. വൈസ് പ്രസിഡണ്ട് പി.എം.കുറുപ്പ് നന്ദി പറഞ്ഞു.

ആകാശ് ദര്‍ശന്‍ കുടുംബ സംഗമം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *