‘കലക്ടീവ് കാന്‍വാസ്’ ജില്ലാതല ചിത്ര പ്രദര്‍ശനം 13.14.15 ന്

‘കലക്ടീവ് കാന്‍വാസ്’ ജില്ലാതല ചിത്ര പ്രദര്‍ശനം 13.14.15 ന്

കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 13,14,15 തിയതികളില്‍ കോഴിക്കോട് ലളിത കല അക്കാദമി ആര്‍ട് ഗാലറിയില്‍  കലക്ടീവ് കാന്‍വാസ് ജില്ലാതല ചിത്ര പ്രദര്‍ശനം 13 ന് രാവിലെ 10 മണിക്ക് പ്രശസ്ത ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ നന്മയുടെ ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന സമയത്ത് നിരവധി ചിത്രകാരന്മാര്‍ ‘ബേണിംങ് ബഡ്‌സ്’ എന്ന ആശയത്തില്‍ ഒരുമിച്ച് ഒരു കാന്‍വാസില്‍ ചിത്രങ്ങള്‍ രചിക്കും. യുദ്ധങ്ങളും കലാപങ്ങളും കുഞ്ഞുങ്ങളെ പോലും ചുട്ടെരിക്കുംവിധം ക്രൂരമായി മാറുന്ന പശ്ചാത്തലമാണ് ബേണിങ് ബഡ്‌സിന് ആധാരം.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് വില്‍സണ്‍ സാമുവല്‍, ജില്ലാ പ്രസിഡണ്ട് ടി.കെ.വേണു, ജില്ലാ സെക്രട്ടറി മഠത്തില്‍ രാജീവന്‍, ജില്ലാ ട്രഷറര്‍ ഗിരീഷ് ഇല്ലത്തു താഴം, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന്‍ പറയഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.

‘കലക്ടീവ് കാന്‍വാസ്’

ജില്ലാതല ചിത്ര പ്രദര്‍ശനം 13.14.15 ന്

Share

Leave a Reply

Your email address will not be published. Required fields are marked *