ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഏകതാപരിഷത്ത് ഐക്യദാര്‍ഢ്യം
കോഴിക്കോട്: ജനകീയ സമരങ്ങളെ നിരാകരിക്കുന്ന കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട സമീപനം ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നതാണ് ആശാ വര്‍ക്കേഴ്സ് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കാനും ഭരണകൂടം തയ്യാറാവണം എന്ന് ഏകതാപരിഷത്ത് സംസ്ഥാന ജന:കണ്‍വീനര്‍ സന്തോഷ് മലമ്പുഴ ഐക്യദാര്‍ഢ്യ പ്രഖ്യാപനം യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു.
കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന പരിപാടിഏകതാ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം രമേഷ് മേത്തല അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റ് ടി.എ. അസ്സിസ്,ജഗത് മയന് ചന്ദ്രപുരി, സര്‍വോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്, കെ.എ എസക് മാസ്റ്റര്‍,രാജേഷ് നടവയല്‍, എം.പി.അയ്യപ്പന്,വിനു ഭാരത്, എം.പി. റീജ, ടി.വി.പ്രദീപ് കുമാര്‍, ബിന്ദു പെരിങ്ങൊളം സംസാരിച്ചു.
