വാക്കുകളുടെയും വികാരങ്ങളുടെയും മാന്ത്രികനായിരുന്നു; എം.ടിയില്ലാത്ത സിതാര സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

വാക്കുകളുടെയും വികാരങ്ങളുടെയും മാന്ത്രികനായിരുന്നു; എം.ടിയില്ലാത്ത സിതാര സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട്: വാക്കുകളുടെയും വികാരങ്ങളുടെയും മാന്ത്രികനായിരുന്നു എംടി വാസുദേവന്‍ നായരെന്ന് സിതാരയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംടിയില്ലാത്ത ‘സിതാര’യിലെത്തിയപ്പോള്‍ കാറ്റും കാലവും മരവിച്ചു നില്‍ക്കുന്ന പോലെ തോന്നിച്ചുവെന്ന് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.എം.പി എം.കെ രാഘവന്‍, ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, എന്‍ സുബ്രഹ്‌മണ്യന്‍, അഡ്വ. പിഎം നിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അവിടെ ഓരോ മണല്‍ തരിയിലും മലയാളത്തിന്റെ മണമുണ്ട്. മലയാളി അത്രമേല്‍ മനസിലേറ്റിയ കഥാപാത്രങ്ങളെ സൃഷ്ടിച്ച മനസ് ഇവിടെയാണ് ജീവിച്ചത്. മലയാളിയുടെ ഒരു കാലം ഗൃഹാതുരത്വത്തില്‍ തളച്ചിട്ട മനുഷ്യനായിരുന്നു. എംടിയുടെ കുടുംബത്തിന് ഒപ്പം കുറച്ചു സമയം ചിലവഴിച്ചു. പണ്ട് ഒന്നിച്ചിരുന്നു സംസാരിച്ച നിമിഷങ്ങളുടെ ഊഷ്മളത പങ്കു വെച്ചു.വിട പറഞ്ഞിറങ്ങുമ്പോള്‍ അദൃശ്യ സാന്നിധ്യമായി ആ വാക്ക് അവിടെ പൂത്തു നില്‍പുണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

വാക്കുകളുടെയും വികാരങ്ങളുടെയും മാന്ത്രികനായിരുന്നു; എം.ടിയില്ലാത്ത
സിതാര സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

Share

Leave a Reply

Your email address will not be published. Required fields are marked *