കാന്‍സറിനെ തടയാം ഈ 5 പ്രധാന പരിശോധനകളിലൂടെ

കാന്‍സറിനെ തടയാം ഈ 5 പ്രധാന പരിശോധനകളിലൂടെ

കാന്‍സറിനെ തടയാം ഈ 5 പ്രധാന പരിശോധനകളിലൂടെ

 

വര്‍ഷംതോറും ഏതാണ്ട് 20 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് ഏതെങ്കിലും തരത്തിലുള്ള കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഇതില്‍ ഏകദേശം 9.5 ദശലക്ഷം ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. രോഗം ലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയുന്നതാണ് കാന്‍സറിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.

1. വാര്‍ഷിക ചെക്കപ്പ്

കുടുംബത്തോടെ സ്ഥിരമായി ഒരു ഫിസിഷ്യനെ തന്നെ കാണുന്നത് കുടുംബത്തില്‍ കാന്‍സറിന്റെ ചരിത്രത്തെ കുറിച്ചും അല്ലെങ്കില്‍ അസാധാരണമായ ശാരീരിക മാറ്റങ്ങളെ കുറിച്ചും കൃത്യമായി രേഖപ്പെടുത്താന്‍ സഹായിക്കും. ഇടയ്ക്കിടെ പ്രായം അല്ലെങ്കില്‍ മറ്റ് അപകട ഘടകങ്ങള്‍ (കുടുംബ ചരിത്രം, ശാരീരിക ലക്ഷണങ്ങള്‍) അടിസ്ഥാനമാക്കി പ്രത്യേകിച്ച് സ്തനാര്‍ബുദത്തിന് ശാരീരിക പരിശോധനയ്ക്കും പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള ഡിജിറ്റല്‍ റെക്ടല്‍ പരിശോധനയ്ക്കും വിധേയമാകാം. വര്‍ഷത്തിലൊരിക്കല്‍ സമഗ്രമായ രക്തപരിശോധന നടത്തുന്നത് വിശദമായ വിലയിരുത്തലിന് സഹായിക്കും.

2. പ്രീ-എംപ്റ്റീവ് ജനിതക പരിശോധന

പല കാന്‍സറുകളും വരാനുള്ള പ്രധാന ഘടകം ജനികതമാണ്. കുടുംബത്തില്‍ കാന്‍സര്‍ പാരമ്പര്യം ഉള്ളവര്‍ പ്രീ-എംപ്റ്റീവ് ജനിതക പരിശോധന നടത്തുന്നത് കാന്‍സര്‍ സാധ്യത നേരത്തെ തിരിച്ചറിയാനും നിരീക്ഷണം ശക്തമാക്കാനും സഹായിക്കും. എന്നാല്‍ കുറഞ്ഞ അപകടസാധ്യത കാണിക്കുന്ന ഒരു ജനിതക പരിശോധനാ ഫലം ഒരാള്‍ക്ക് ഒരിക്കലും കാന്‍സര്‍ വരില്ല എന്നല്ല അര്‍ത്ഥമാക്കുന്നത്.

3. സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ്

സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ്
21 വയസ്സും അതിനു മുകളിലും പ്രായമുള്ള സ്ത്രീകള്‍ക്ക് സാധാരണയായി ശുപാര്‍ശ ചെയ്യുന്ന ഒരു പരിശോധനയാണ് പാപ് സ്മിയര്‍. 21 വയസ് മുതല്‍ 65 വയസ് വരെ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധന നടത്താം. കൂടാതെ, ഇടയ്ക്കിടെ, സാധാരണയായി 5 വര്‍ഷത്തിലൊരിക്കല്‍ ഒരു എച്ച്പിവി പരിശോധനയും നടത്താവുന്നതാണ്. സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് തടയുന്നതിനും കുറയ്ക്കുന്നതിനും അടുത്തിടെ എച്ച്പിവി വാക്‌സിനേഷനുകളും നിലവിലുണ്ട്.

4. സ്തനാര്‍ബുദ പരിശോധന

21 വയസിനു ശേഷം പ്രതിമാസം നടത്തുന്ന ശാരീരിക സ്തന സ്വയം പരിശോധനകളും ജനിതക പരിശോധനയും സ്തനാര്‍ബുദത്തിന് മുന്‍കൂറായി നടത്തേണ്ട പ്രധാന പരിശോധനകളാണ്. കൂടാതെ ജനിതക ഘടകം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. മറ്റ് അപകട ഘടകങ്ങളുടെ അഭാവത്തില്‍ പോലും 40 വയസിനു ശേഷം വര്‍ഷം തോറും മാമോഗ്രാം നടത്തണം.

5. പ്രോസ്റ്റേറ്റ് കാന്‍സര്‍

50 വയസിനു ശേഷം കാന്‍സര്‍ വരാനുള്ള ശരാശരി സാധ്യതയുള്ള പുരുഷന്മാര്‍ക്ക് എല്ലാ വര്‍ഷവും പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സ്‌ക്രീനിങ് നടത്തണം. സാധാരണയായി 50 വയസില്‍ സ്‌ക്രീനിങ് ആരംഭിക്കും, എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പുരുഷന്മാര്‍ക്ക് 45 വയസില്‍ സ്‌ക്രീനിങ് ആരംഭിക്കാം. പ്രധാന സ്‌ക്രീനിങ് പരിശോധനയില്‍ പ്രോസ്റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്റെ (പിഎസ്എ) അളവ് കണക്കാക്കുന്ന ഒരു രക്തപരിശോധനയും ശാരീരിക പരിശോധനയായ ഡിജിറ്റല്‍ റെക്ടല്‍ എക്‌സാമും (ഡിആര്‍ഇ) ആണ് ഉള്ളത്. സാധാരണയായി, പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള ഏറ്റവും വലിയ അപകട ഘടക പ്രായമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *