കോഴിക്കോട്:ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്യാന്‍ എത്തിയ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ മഹിളാ സെക്രട്ടറി റാണി ജോയിയെ മര്‍ദ്ദിക്കുകയും ബാഗും പണവും സ്വര്‍ണ്ണ മാലയും തട്ടിപ്പറിക്കുകയും ചെയ്ത നടപടിയില്‍ ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു.
ജനാധിപത്യ സംസ്കാരത്തെ ഗുണ്ടാ വിളയാട്ട സാംസ്കാരമാക്കുന്ന നടപടി ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റില്ലെന്ന് യോഗം കുറ്റപ്പെടുത്തി. റാണി ജോയ് നല്കിയ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു.ടി.എം.സത്യജിത്ത് പണിക്കര്‍,എം.വിനയന് ,റഫീഖ് പൂക്കാട് ,കദീജ ടീച്ചര്‍ പയ്യോളി ,റഫീഖ് പൂക്കാട് എന്നിവര്‍ സംസാരിച്ചു.