ബസ്സുടമകള്‍ പ്രക്ഷോഭത്തിലേക്ക്

ബസ്സുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: ബസ്സ് സര്‍വ്വീസ് നടത്തിക്കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കന്നുതെന്നും, സംസ്ഥാനത്ത് 30,000 പ്രൈവറ്റ് ബസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7000മായി കുറഞ്ഞിരിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.ടി.വാസുദേവനും ജന.സെക്രട്ടറി ടി.കെ.ബീരാന്‍ കോയയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് മാസം കൂടുമ്പോള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ടാക്‌സായും സര്‍ക്കാര്‍ ക്ഷേമ നിധിയിലേക്ക് വിഹിതമടച്ചും ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് ഇനത്തില്‍ നികുതി നല്‍കിയും സര്‍ക്കാരിനെ സഹായിക്കുന്ന തങ്ങളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. പോലീസ് അനാവശ്യമായി ഫോട്ടോയെടുത്ത് 15,000, 20,000 രൂപ പിഴ ചുമത്തുകയാണ്. ബസ് സര്‍വ്വീസ് നടത്തുന്നത് പഴയ കാലത്തെപോലെ വന്‍ കിടക്കാരല്ല. ബസ്സുടമയും മക്കളും ജോലിക്കാരായും മറ്റുമാണ് ബസ് സര്‍വീസ് നടത്തികൊണ്ട് പോകുന്നത്. പല ബസ് സര്‍വ്വീസുകളും നഷ്ടത്തിലാണ്. അതിന്റെ കൂടെ അനാവശ്യമായ പിഴ ചുമത്തല്‍ കൂടിയാവുമ്പോള്‍ ഈ മേഖല ഇല്ലാതാവുമെന്നും, പൊതുജനങ്ങളുടെ ചുരുങ്ങിയ ചിലവിലുള്ള യാത്രാ സൗകര്യമാണ് ഇതിലൂടെ ഇല്ലാതാവാന്‍ പോകുന്നതെും അധികാരികള്‍ ഓര്‍ക്കണം. സ്‌കൂള്‍ കുട്ടികളെ ഒരു രൂപയ്ക്കാണ് പ്രൈവറ്റ് ബസ്സുകള്‍ കൊണ്ട് പോകുന്നത്.

ബസ് മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും പൊടിപിടിച്ച് കിടക്കുകയാണ്. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കോഴിക്കോട് നഗരത്തില്‍ ട്രാഫിക് രംഗത്തെ പോരായ്മ കാരണം വലിയ പ്രയാസമാണ് നേരിടുന്നത്. സമഗ്രമായ ട്രാഫിക് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അധികാരികള്‍ നടപ്പാക്കാന്‍ തയ്യാറാവുന്നില്ല. അശാസ്ത്രീയമായാണ് ബസുകള്‍ക്ക് പെര്‍മിറ്റ് കൊടുക്കുന്നത്. കോഴിക്കോട് നഗരത്തില്‍ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ക്ക് സ്‌റ്റേഡിയം ജംഗ്ഷന്‍ കഴിഞ്ഞാല്‍ തുടര്‍ സ്‌റ്റോപ്പുള്ളത് അരയിടത്തുപാലത്താണ്. ബ്ലൂഡയമണ്ട് മാളിന് മുന്‍പില്‍ ഒരു സ്റ്റോപ്പുണ്ടായിരുന്നു. മാള്‍ വന്നതോടെ അത് ഇല്ലാതായി. ആര്‍.പി.മാളിന് മുന്‍പില്‍ മുന്‍പൊരു സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇപ്പോള്‍ അതുമില്ല. വന്‍കിട മാളുകള്‍ വരുമ്പോള്‍ ബസ്സ് സ്‌റ്റോപ്പുകള്‍ അധികാരികള്‍ മാറ്റുകയാണെന്നവര്‍ ആരോപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികളടക്കമുള്ള യാത്രക്കാര്‍ ഒരു കിലോമീറ്ററിലധികം നടന്നോ, ഓട്ടോറിക്ഷ വിളിച്ചോ വേണം ബസ്സ് കയറാന്‍ അരയിടത്തുപാലം കഴിഞ്ഞുള്ള സ്റ്റോപ്പിലെത്താന്‍. ഇക്കാര്യം പരിശോധിച്ച് ഈ ഭാഗത്ത് ബസ്സില്‍ ആളുകള്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം അധികാരികള്‍ ഒരുക്കണം.

കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് കോര്‍പ്പറേഷന്‍ ബസ്സ് സ്റ്റാന്‍ഡിനായി ഏറ്റെടുത്ത സ്ഥലത്ത് താല്‍ക്കാലിക സംവിധാനം ഒരുക്കുകയാണെങ്കില്‍ ബസ്സുകള്‍ തിരിക്കുന്നതിനും നിര്‍ത്തിയിടുന്നതിനും സൗകര്യമാവും. മാനാഞ്ചിറ ഭാഗത്തു നിന്ന് മീഞ്ചന്ത ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ക്ക് മുതലക്കുളം ബസ്സ് സ്‌റ്റോപ്പ് കഴിഞ്ഞാല്‍ ഏതാണ്ട് ഒര കിലോമീറ്റര്‍ അകലെയുള്ള എംസിസി ബാങ്കിന് സമീപത്താണ് ബസ് സ്റ്റോപ്പുള്ളത്. ഇതിന് പരിഹാരമായി പാളയം ജയന്തി ബില്‍ഡിംഗ് പരിസരത്ത് ഒരു ബസ് സ്റ്റോപ്പ് അനുവദിക്കണം. ഇതുവഴി പാളയം ബസ് സ്റ്റാന്റ്, പച്ചക്കറി മാര്‍ക്കറ്റ്, വലിയങ്ങാടി, മിഠായിത്തെരുവ് എവിടങ്ങളിലേക്ക് എത്തുവര്‍ക്ക് ഏറെ സഹായകരമാവും. കേരളത്തിലെ മൊഫ്യൂസല്‍ ബസ്സ് സ്റ്റാന്റുകളില്‍ ബസ് സ്റ്റോപ്പ് ഇല്ലാത്ത ഏക സ്റ്റാന്റ് പാളം ബസ് സ്റ്റാന്റ് മാത്രമാണ്.

മുതലക്കുളം മുതല്‍ പാളയം വരെയുള്ള ഡിവൈഡര്‍ അല്‍പ്പം വലതുവശത്തുകൂടി സ്ഥാപിച്ചാല്‍ കോട്ടപ്പറമ്പ് ജംഗ്ഷന്‍ മുതല്‍ പാളയം വഴി കടന്ന് പോകുന്ന വാഹനങ്ങള്‍ക്ക് നന്നായി സര്‍വീസ് നടത്താനും ഗതാഗതക്കുരുക്ക് ശാശ്വതമായി ഒഴിവാക്കാനും സാധിക്കും.

എല്‍ഐസിയുടെ മുന്‍പിലുള്ള ബസ് സ്റ്റോപ്പില്‍ സിറ്റി ബസുകള്‍ക്ക് നിര്‍ത്താന്‍ അവസരം നല്‍കണം. നഗരത്തിലെ ഗതാഗത മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍, പൊലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മാധ്യമ പ്രവര്‍ത്തകരുടെ സംയുക്ത യോഗം വിളിക്കാന്‍ തയ്യാറാവണം. ട്രാഫിക് അഡൈ്വസറി ബോര്‍ഡില്‍ ബസ്സ് മേഖലയുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തണം.

സ്‌കൂള്‍ വിടു സമയത്തില്‍ ക്രമീകരണം നടത്തിയാല്‍ കുട്ടികള്‍ക്കും നായി യാത്ര ചെയ്യാനാവും. കുട്ടികളെ ബസ്സില്‍ കയറ്റുതിന് അതത് സ്‌കൂളുകള്‍ ഹോംഗാര്‍ഡുകളെ നിയമിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുത് ഒഴിവാക്കാനാവും. അധികൃതര്‍ പ്രൈവറ്റ് ബസ് മേഖലയുടെ വിഷയങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെവര്‍ മുറിയിപ്പ് നല്‍കി.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ സജു.എം.എസ്, എന്‍.വി.അബ്ദുല്‍ സത്താര്‍, രജ്ഞിത്ത്.ടി.പി എന്നിവരും പങ്കെടുത്തു.

 

 

ബസ്സുടമകള്‍ പ്രക്ഷോഭത്തിലേക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *