കോഴിക്കോട് : ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന വി പി മരക്കാര്‍ തൊഴിലാളി പ്രവര്‍ത്തനം കച്ചവടവല്‍ക്കരിക്കാത്ത നേതാവായിരുന്നവെന്ന് ഐ എന്‍ ടി യു സി ദേശീയ പ്രവര്‍ത്തക സമിതി അംഗവും, സാലറീഡ് ഫെഡറേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ എം കെ ബീരാന് പറഞ്ഞു. കേരളത്തില്‍ തൊഴിലാളി പ്രസ്ഥാനത്തിന് ദിശാബോധം നല്കിയ ബഹുമുഖ പ്രതിഭയായിരുന്നു വി പി മരക്കാര്‍ എന്നും അദ്ദേഹം അനുസ്മരിച്ചു. വി പി മറക്കാറിന്റെ ഇരുപത്തി ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥ നേതാവായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഇന്നത്തെ തൊഴിലാളി നേതൃത്വം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമിതി ചെയര്മാന് എം പി രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം സതീഷ് കുമാര്‍, പുത്തൂര്‍ മോഹനന്, കെ ദാമോദരന്‍, കെ എന്‍ എ അമീര്‍, ടി വി സുരേന്ദ്രന്, കെ സി അബ്ദുല്‍ റസാക്ക്, അജിത് പ്രസാദ് കുയ്യാലില്‍, പി ഐ അജയന്, കെ വി ശിവാനന്ദന്, പ്രഭാകരന് നായര്‍, ടി ടി സലീം, കെ പുഷ്പകുമാര്‍, രാജേഷ് അടമ്പാട്ട്, പി പി കുഞ്ഞഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
വി പി മരക്കാര്‍ തൊഴിലാളി പ്രവര്‍ത്തനം
കച്ചവടവല്‍ക്കരിക്കാത്ത നേതാവ്; എം.കെ.ബീരാന്