തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു. മലപ്പുറത്തെ സ്വര്‍ണക്കടത്തും ഹവാല പണവും സംബന്ധിച്ച് വിശദീകരിക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍നടത്തുന്നതാരെന്നും വിശദീകരണം തേടിയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.ദേശവിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇതിനെ പറ്റി അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും വന്നുകാണാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി കത്തയച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ സാധ്യതയില്ല. ഈ നടപടി മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോരിന് വഴിവെക്കാം.
മലപ്പുറം പരാമര്‍ശം: ‘ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍
ഗവര്‍ണര്‍ക്ക് അധികാരമില്ല’; കത്തയച്ച് മുഖ്യമന്ത്രി