ഒ.കെ ശൈലജ’ മഹാകവികുമാരനാശാന്‍ സ്മാരക പുരസ്‌ക്കാരം ഏറ്റുവാങ്ങി

ഒ.കെ ശൈലജ’ മഹാകവികുമാരനാശാന്‍ സ്മാരക പുരസ്‌ക്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: സംസ്ഥാനലഹരി വര്‍ജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ അദ്ധ്യാപക ദിനത്തില്‍സംഘടിപ്പിച്ച അദ്ധ്യാപകദിനാഘോഷവും ഉപഹാരസമര്‍പ്പണവും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പള്ളിയറ ശ്രീധരനില്‍ നിന്നും’ നിറച്ചാര്‍ത്തുകള്‍’ എന്ന മികച്ച കവിതാ സമാഹാരത്തിന് ലഭിച്ച മഹാകവി കുമാരനാശാന്‍ സ്മാരക പുരസ്‌ക്കാരം ഒ.കെ ശൈലജ ഏറ്റുവാങ്ങി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. പി.ഷാജഹാന്‍ മുഖ്യാതിഥിയായിരുന്നു. സിനിമാതാരം ജീജാസുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഫ്രീഡം ഫിഫ്റ്റി വൈസ് ചെയര്‍മാന്‍ പിരപ്പന്‍കോഡ് ശ്യാംകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. ലഹരി വര്‍ജ്ജന സമിതി സെക്രട്ടറി റസല്‍ സബര്‍മതി കണ്‍വീനര്‍ ഷാജി, റോബര്‍ട്ട് സാം ,റഹീം പനവൂര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധമേഖലകളില്‍ കഴിവ് തെളിയിച്ച 14 പേര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ഉപന്യാസം, കവിത മത്സരത്തില്‍ വിജയിച്ചവര്‍ക്ക് പ്രോത്സാഹന ഉപഹാരങ്ങളും നല്‍കി. സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസരചനാ മത്സരത്തില്‍ വിജയിച്ചതിനുള്ള പ്രോത്സാഹന സമ്മാനവും ഒകെ ശൈലജയ്ക്ക് ലഭിച്ചു. വിഷ്ണുമംഗലം എല്‍.പി സ്‌ക്കൂളില്‍ നിന്നും വിരമിച്ച ഒ.കെ. ശൈലജ അഴിയൂര്‍ സ്വദേശിനിയാണ്.

 

 

 

ഒ.കെ ശൈലജ’ മഹാകവികുമാരനാശാന്‍ സ്മാരക പുരസ്‌ക്കാരം ഏറ്റുവാങ്ങി

 

Share

Leave a Reply

Your email address will not be published. Required fields are marked *