മലപ്പുറം: കുടുംബ പ്രശ്‌നത്തെക്കുറിച്ച് പരാതി നല്‍കാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ ആരോപണം.ജൂസ് കുടിക്കാന്‍ തന്നശേഷം എസ്പി ബലാത്സംഗം ചെയ്തു. വലിയൊരു വീട്ടില്‍വച്ചായിരുന്നു പീഡനമെന്നും വീട്ടമ്മ പറയുന്നു. സുജിത് ദാസിനെതിരെ പി.വി.അന്‍വര്‍ എംഎല്‍എ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് താന്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയ്ക്കലിലേക്ക് തനിച്ചു വരാന്‍ പറഞ്ഞു. എസ്പി ഓഫിസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാള്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് എസ്പി ആദ്യം പീഡിപ്പിച്ചത്. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞതെന്നും രണ്ട് തവണ സുജിത് ബലാത്സംഗം ചെയ്‌തെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നല്‍കുമെന്നും നിലവില്‍ സസ്‌പെന്‍ഷനിലുള്ള സുജിത് ദാസ് പറഞ്ഞു.ബലാത്സംഗ പരാതിയുമായാണ് വീട്ടമ്മ ഓഫിസില്‍ എത്തിയതെന്നും പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഓഫിസില്‍ വച്ചല്ലാതെ വീട്ടമ്മയെ കണ്ടിട്ടില്ല. ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.