കോര്‍പ്പറേഷനും സര്‍ക്കാരും ചേര്‍ന്ന് കോംട്രസ്റ്റ് ഭൂമി കയ്യേറ്റക്കാര്‍ക്ക് ഓത്താശ ചെയ്യുന്നു;കെ ഡി പി

കോര്‍പ്പറേഷനും സര്‍ക്കാരും ചേര്‍ന്ന് കോംട്രസ്റ്റ് ഭൂമി കയ്യേറ്റക്കാര്‍ക്ക് ഓത്താശ ചെയ്യുന്നു;കെ ഡി പി

കോഴിക്കോട്: രാഷ്ട്രപതി അംഗീകാരം നല്‍കിയ കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്ല് അനുസരിച്ചു സര്‍ക്കാര്‍ ഏറ്റെടുത്ത കോംട്രസ്റ്റിന്റെ ഭൂമിയില്‍ കോര്‍പ്പറേഷനും സി പി എമ്മും ചേര്‍ന്ന് അനധികൃതമായി കയ്യേറ്റം നടത്തി മുന്‍ എംല്‍എ വി കെ സി മമ്മദ് കോയക്ക് പേ പാര്‍ക്കിങ്ങിനും താല്‍ക്കാലിക കെട്ടിടം പണിയുന്നതിന്നും അനുമതി നല്‍കിയ നടപടിയില്‍ കേരളാ ഡെമോക്രറ്റിക് പാര്‍ട്ടി കെഡിപി കോഴിക്കോട് ജില്ലാ പ്രവര്‍ത്തക യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കോംട്രസ്റ്റ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുക്കാതെ കുത്തക മുതലാളിമാര്‍ക്ക് കോംട്രസ്റ്റിന്റെ ഭൂമി കയ്യേറാന്‍ ഒത്താശ ചെയ്യുന്ന കോര്‍പ്പറേഷന്റെ തെറ്റായ നയം തിരുത്തിയില്ലെങ്കില്‍ കേരളാ ഡെമോക്രറ്റിക് പാര്‍ട്ടി ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് യോഗം
യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് ജയരാജന്‍ മൂടാടി അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി മനോജ്കാരന്തൂര്‍ സ്വാഗതം പറഞ്ഞു. അനില്‍ വലിയതാഴത്ത്, റംല വടകര , ഇഖ്ബാല്‍ കുറ്റിച്ചിറ, റുബീന, സൂപ്പി കൊടുവള്ളി, ആതിര, നസീര്‍ കോളായി മുതലായവര്‍ സംസാരിച്ചു.

കോര്‍പ്പറേഷനും സര്‍ക്കാരും ചേര്‍ന്ന് കോംട്രസ്റ്റ് ഭൂമി
കയ്യേറ്റക്കാര്‍ക്ക് ഓത്താശ ചെയ്യുന്നു;കെ ഡി പി

 

Share

Leave a Reply

Your email address will not be published. Required fields are marked *