കൊവിഡ് കാലമാണ് വസ്ത്രവ്യാപാര മേഖല ഏറ്റവും പ്രതിസന്ധി നേരിട്ടത്. വസ്ത്രം അവശ്യവസ്തു ആണെങ്കിലും കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ സംഘടനാപരമായി ഒത്തുകൂടുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും തീരുമാനിക്കുകയായിരുന്നു. കൊവിഡ് കാലത്ത് മെഡിക്കല്‍ കോളജിലടക്കം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്്.
വസ്ത്ര വ്യാപാര മേഖല നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ കടകളില്‍ അഞ്ച് മുതല്‍ വലിയ ഷോപ്പുകളില്‍ നൂറുകണക്കിന് പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. ജില്ലയില്‍ ആയിരക്കണക്കിന് ഷോപ്പുകളും പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. ജിഎടി, എം.എസ്.എം.ഇയിലെ പുതിയ നിയമം എന്നിവ വ്യാപാര മേഖലക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എംഎസ്എംഇയിലെ ആക്ട് പ്രകാരം കോഴിക്കോട്ടെ വ്യാപാരി രാജസ്ഥാനില്‍ നിന്ന് 10 ലക്ഷം രൂപയുടെ പര്‍ച്ചേസ്നടത്തിയാല്‍ 15 ദിവസത്തിനുള്ളില്‍ അതിന്റെ പേമെന്റ് നടത്തിയില്ലെങ്കില്‍ അത് ഗവണ്‍മെന്റുകള്‍ക്ക് ലഭിക്കുന്ന വരുമാനം കുറയുന്നതിനും ഇടയാകും. നമ്മുടെ നാട്ടിലെ ജന ജീവിതവുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഇടപെടുന്നില്ലെന്നത് ജനങ്ങള്‍ തിരിച്ചറിയണം.ഓഖി, നിപ,പ്രളയം, കൊവിഡ്, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെല്ലാം ഉണ്ടായപ്പോഴും ഇന്നാട്ടിലെ സമൂഹമാണ് ജനങ്ങളെ സഹായിക്കാനും രംഗത്തിറങ്ങിയിട്ടുള്ളത്.
നമ്മുടെ നാട്ടിലെ വ്യാപാരിക്ക് 100 രൂപയുടെ കച്ചവടം കിട്ടിയാല്‍ അതില്‍ മഹാഭൂരിപക്ഷവും ഇവിടത്തന്നെ മാര്‍ക്കറ്റിലിറങ്ങും. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികള്‍ കച്ചവടത്തിലൂടെ ലഭിക്കുന്ന പണം നാട്ടില്‍ ചെലവഴിക്കുന്നില്ലെന്ന വസ്തുത സമൂഹമൊന്നാകെ തിരിച്ചറിയേണ്ടകാലം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.
ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ക്ക്
സെസ് ഏര്‍പ്പെടുത്തണം; ബാപ്പു ഹാജി