ആസ്റ്റര്‍ മിംസില്‍ പീഡിയാട്രിക് & ജെറിയാട്രിക് എമര്‍ജന്‍സി കെയര്‍ യൂണിറ്റ് ആരംഭിച്ചു

ആസ്റ്റര്‍ മിംസില്‍ പീഡിയാട്രിക് & ജെറിയാട്രിക് എമര്‍ജന്‍സി കെയര്‍ യൂണിറ്റ് ആരംഭിച്ചു

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ അത്യാധുനിക പീഡിയാട്രിക് & ജെറിയാട്രിക് എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദഗ്ധരായ പ്രൊഫഷണലുകളും അത്യാധുനിക സജ്ജീകരണവുമുള്ള യൂണിറ്റുകളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഏതുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രാഥമിക പരിചരണം ഉറപ്പുവരുത്തുന്നു.
നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും അടിയന്തര പരിചരണം നല്‍കുന്നതിനായി തയ്യാറാക്കിയ പ്രത്യേക മേഖലയാണ് പീഡിയാട്രിക് എമര്‍ജന്‍സി യൂണിറ്റ് . ചെറിയ പരിക്കുകള്‍ മുതല്‍ ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥകള്‍ വരെയുള്ള വിവിധ തരത്തിലുള്ള പീഡിയാട്രിക് അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകളുടേയും, നഴ്‌സുമാരുടേയും,ശിശുരോഗ വിദഗ്ധരുടേയും മുഴുവന്‍ സമയ സേവനംയൂണിറ്റില്‍ ലഭ്യമാണ്.

പ്രായമായവരുടെ തനതായ ആവശ്യങ്ങള്‍ക്കനുസൃതമായി അടിയന്തര പരിചരണം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മേഖലയാണ് ജെറിയാട്രിക് എമര്‍ജന്‍സി വിഭാഗം. ഡോ.വേണുഗോപാലന്‍ പി പി, ഡോ. മനോജന്‍ ടി, ഡോ.നദീം റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച ടീമാണ് ഈ വിഭാഗത്തിലുള്ളത്.

രോഗികളുടെ ക്ഷേമത്തിനും സുഖസൗകര്യത്തിനും മുന്‍ഗണന നല്‍കി മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിലൂടെയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ വ്യത്യസ്ഥമാവുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

രോഗി കേന്ദ്രീകൃത ആരോഗ്യ സംരക്ഷണത്തിന് ന്യൂതന സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വ്യക്തിഗത പരിചരണം ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ പുതിയ യൂണിറ്റുകളിലൂടെ സാധ്യമാവുമെന്നും കേരളത്തിലെ ആദ്യത്തെ സംവിധാനം കോഴിക്കോട് ആരംഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മിംസ് കോഴിക്കോട് സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു.

 

ആസ്റ്റര്‍ മിംസില്‍ പീഡിയാട്രിക് & ജെറിയാട്രിക്
എമര്‍ജന്‍സി കെയര്‍ യൂണിറ്റ് ആരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *