കോഴിക്കോട് : പ്രകൃതി ക്ഷോഭം മൂലം കോടികണക്കിന് രൂപയുടെ ഭൂമിയും കൃഷി നാശവും സംഭവിച്ച വിലങ്ങാട് കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വികരിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വീട് നഷ്ട പ്പെട്ടവര്‍ക്ക് മിനി ടൗണ്‍ഷിപ് നിര്‍മ്മിച്ച് കിടപ്പാടം നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നും ഐ. എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ പറഞ്ഞു. തികച്ചും കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതോപാധികള്‍ക്ക് ആണ് നാശം സംഭവിച്ചത്, അവരുടെ തുടര്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഉള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മണ്ഡലം ഭാരാവിഹികള്‍ ആയ ജാഫര്‍ കെ കെ സൂപ്പി ചീകപ്പുറത്തും സംബന്ധിച്ചു.
വിലങ്ങാട് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം ഐ എന്‍ എല്‍