കൊച്ചി: നാലാം ദിവസവും സ്വര്‍ണ വില താഴേക്ക്.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായി കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവില കുറയുകയാണ്. നാല് ദിവസം കൊണ്ട് 840 രൂപയാണ് ഇടിഞ്ഞത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 6,770 രൂപയും, പവന് 54,160 രൂപയുമായി. ഈ മാസത്തെ റിക്കോര്‍ഡ് വിലയില്‍ നിന്നാണ് കുറവുണ്ടായത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും മാറ്റങ്ങളാണ് സ്വര്‍ണ്ണ വിലയിലും ഉണ്ടാവുന്നത്. എന്നാല്‍ വെള്ളിയുടെ വിലയില്‍ മാറ്റമില്ല.