ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട് : വെള്ളിമാട്കുന്ന് നിര്‍മ്മലാ ആശുപത്രി അങ്കണത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. നിര്‍മ്മല ഹോസ്പിറ്റല്‍ വികാസ് വെല്‍ഫെയര്‍ സെന്റര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളിമാടുകുന്ന് പരിസരം വൃത്തിയാക്കുകയും ഫല വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം എ ജോണ്‍സണ്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ ടി ചന്ദ്രന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ മോഹനന്‍ പുതിയോട്ടില്‍, ഓയിസ്‌ക ഇന്റര്‍നാഷണല്‍ പരിസ്ഥിതി വിദ്യാഭ്യാസ വിഭാഗത്തിലെ നളിനാക്ഷന്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജിത് കുമാര്‍, ജൂണ്‍ ആദ്യ ആഴ്ച നിര്‍മ്മല ഹോസ്പിറ്റലില്‍ ജനിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു. നിര്‍മ്മല ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ നന്ദകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജോളി, ഡയറക്ടര്‍ സിസ്റ്റര്‍ ഡോ.ഫെര്‍ണാണ്ടസ്‌, കോഡിനേറ്റര്‍ ആന്‍ഡ് കണ്‍സള്‍ട്ടന്റ് ജോസഫ് റിബല്ലോ, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ഹോസ്പിറ്റല്‍ സ്റ്റാഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *