കെജ്രിവാള്‍ നാളെ ജയിലിലേക്ക് മടങ്ങണം ജാമ്യം നീട്ടാനുള്ള ഹര്‍ജി പരിഗണിക്കുക ജൂണ്‍ 7-ന്

കെജ്രിവാള്‍ നാളെ ജയിലിലേക്ക് മടങ്ങണം ജാമ്യം നീട്ടാനുള്ള ഹര്‍ജി പരിഗണിക്കുക ജൂണ്‍ 7-ന്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 7 ലേക്ക് മാറ്റി. അതോടെ നാളെ തന്നെ കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടിവരും. മാര്‍ച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത മെയ് പത്തിനാണ് കെജ്രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനാല്‍ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് കെജ്രിവാള്‍ വിചാരണക്കോടതിയിലെത്തിയത്.ഇടക്കാല ജാമ്യം തേടി കെജ്രിവാള്‍ സമര്‍പ്പിച്ച അപേക്ഷയെ ഇ.ഡി. എതിര്‍ത്തു. ആരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം വസ്തുതകള്‍ മറച്ചുവയ്ക്കുന്നുവെന്നും തെറ്റായ പ്രസ്താവനകള്‍ നടത്തുന്നുവെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ച അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ ശരീരം അടുത്തിടെ ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വൈദ്യപരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

 

കെജ്രിവാള്‍ നാളെ ജയിലിലേക്ക് മടങ്ങണം
ജാമ്യം നീട്ടാനുള്ള ഹര്‍ജി പരിഗണിക്കുക ജൂണ്‍ 7-ന്

Share

Leave a Reply

Your email address will not be published. Required fields are marked *