കെജ്രിവാള്‍ ഡല്‍ഹി നഗരത്തില്‍ സജീവം

കെജ്രിവാള്‍ ഡല്‍ഹി നഗരത്തില്‍ സജീവം

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ മോചിതനായതിന്റെ ആദ്യ ദിനത്തില്‍ തന്നെ ഡല്‍ഹി നഗരത്തില്‍ സജീവമാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാള്‍.തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

കൊണാര്‍ട്ട് പ്ലേസിലെ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കെജ്രിവാള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എഎപി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കും.
കെജ്രിവാളിന്റെ പൊതുപരിപാടികള്‍ക്ക് മുന്നോടിയായി കൊണാര്‍ട്ട് പ്ലേസ് ഉള്‍പ്പെടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ സുരക്ഷ ശക്തമാക്കി. പാട്ടും നൃത്തവുമായി കെജ്രിവാളിന്റെ മോചനം ആഘോഷമാക്കിയ പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത അദ്ദേഹം. തന്നെ അനുഗ്രഹിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും, സ്വേച്ഛാധിപത്യത്തില്‍നിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

”നിങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ഞാന്‍ വന്നു. ആദ്യം ഹനുമാന്റെ അനുഗ്രഹം വാങ്ങണം. ഹനുമാന്റെ അനുഗ്രഹമുള്ളതിനാലാണ് എനിക്ക് നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കുന്നത്. എന്നെ അനുഗ്രഹിച്ച എല്ലാവരോടും നന്ദി. സുപ്രീം കോടതി ജഡ്ജിമാരോടും ഞാന്‍ നന്ദി പറയുന്നു. അവരുള്ളതുകൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. സ്വേച്ഛാധിപത്യത്തില്‍നിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കണം. ഞാന്‍ ഏകാധിപത്യത്തിനെതിരെ പോരാടുന്നു. നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങളും ഇതിനെതിരെ പോരാടണം,” ഏതാനും മിനുറ്റ് നീണ്ട പ്രസംഗത്തില്‍ കെജ്രിവാള്‍ പറഞ്ഞു.

 

 

 

 

കെജ്രിവാള്‍ ഡല്‍ഹി നഗരത്തില്‍ സജീവം

 

Share

Leave a Reply

Your email address will not be published. Required fields are marked *