ആഴ്ചവട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവധിക്കാല ക്യാമ്പ് സമാപിച്ചു

ആഴ്ചവട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവധിക്കാല ക്യാമ്പ് സമാപിച്ചു

കോഴിക്കോട്- ആഴ്ചവട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ഫന്റാസ്മിന്റ സീസണ്‍ 2 ശ്രദ്ധേയമായി. മെയ് 7ന് ആരംഭിച്ച ക്യാമ്പ്, നാടകപ്രവര്‍ത്തകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ നവീന്‍രാജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അശോക് കുമാര്‍, പി ടി എ പ്രസിഡന്റ് അഫ്‌സല്‍ കോണിക്കല്‍, നിഷ ടീച്ചര്‍, ഹരികൃഷ്ണ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
മൂന്നു ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ ആദ്യ ദിനം നവീന്‍രാജ് നാടക ശില്പശാല നയിച്ചു. രണ്ടാം ദിവസം സന്ദീപ് എസ് ബാബു നയിച്ച ശില്പകല പരിശീലനവും മൂന്നാം ദിവസം രഘുനാഥന്‍ കൊളത്തൂരിന്റെ നേതൃത്വത്തില്‍ കഥയോരം ചേരാം കഥ കവിത ക്യാമ്പും ബേഷ്‌കല ടീച്ചര്‍ നയിച്ച ക്രാഫ്റ്റ് പരിശീലനവും കെ ടി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നാടന്‍പാട്ടു പരിശീലനവും നടന്നു. കുട്ടികള്‍ക്ക് ഇത് ഒരു നവ്യാനുഭവമായിരുന്നു.

 

ആഴ്ചവട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവധിക്കാല ക്യാമ്പ് സമാപിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *