എ സുധീഷ് ഫെഡറല്‍ ബാങ്ക് സോണ്‍ മേധാവി

എ സുധീഷ് ഫെഡറല്‍ ബാങ്ക് സോണ്‍ മേധാവി

 

കോഴിക്കോട്: ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണിന്റെ പുതിയ മേധാവിയായി സുധീഷ് എ ചുമതലയേറ്റു. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിലധികമായി ഫെഡറല്‍ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ്, ഫോറെക്‌സ് ട്രഷറി ഡീലിംഗ്‌സ്, ക്രെഡിറ്റ് അണ്ടര്‍റൈറ്റിംഗ് തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ബാങ്കിന്റെ ക്രെഡിറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സി ആര്‍ എം ഡി, റെമഡിയല്‍ മാനേജ്‌മെന്റ് വിഭാഗങ്ങളുടെ കണ്‍ട്രി ഹെഡ് ആയിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറു ജില്ലകളിലെ 154 ഫെഡറല്‍ ബാങ്ക് ശാഖകള്‍ ഉള്‍പ്പെടുന്ന അഞ്ചു റീജിയനുകളും ഒരു ക്ലസ്റ്ററുമാണ് കോഴിക്കോട് സോണിന്റെ പരിധിയില്‍ വരുന്നത്.

എ സുധീഷ് ഫെഡറല്‍ ബാങ്ക് സോണ്‍ മേധാവി

 

Share

Leave a Reply

Your email address will not be published. Required fields are marked *