‘സംസ്‌കാരവേദി’വിദ്യാഭ്യാസ വെബിനാര്‍ 15ന്

‘സംസ്‌കാരവേദി’വിദ്യാഭ്യാസ വെബിനാര്‍ 15ന്

കോഴിക്കോട്: സാംസ്‌കാരിക സംഘടനയായ ‘സംസ്‌കാരവേദി’ ഹയര്‍സെക്കന്‍ഡറി പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ വെബിനാര്‍ നടത്തുന്നു. കേരളത്തില്‍ പുതുതായി ആരംഭിക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സ്, വിദേശത്തും സ്വദേശത്തും ഉള്ള ഉപരിപഠന സാധ്യതകള്‍, വിദേശത്തും സ്വദേശത്തും ഉള്ള തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവയെല്ലാം വെബിനാറില്‍ ചര്‍ച്ച ചെയ്യും. മെയ് 15 ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് നടക്കുന്ന വെബിനാറിലേക്ക് പ്രവേശനം സൗജന്യമാണ്. യു എസ് എ, ജര്‍മ്മനി, യുഎഇ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.
വെബിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് വെബിനാറിന്റെ കോ -ഓര്‍ഡിനേറ്റര്‍ ആയ വടയക്കണ്ടി നാരായണന്റെ 9447262801 എന്ന നമ്പറില്‍ വിളിച്ചോ വാട്‌സ്ആപ്പ് ചെയ്‌തോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.

 

‘സംസ്‌കാരവേദി’വിദ്യാഭ്യാസ വെബിനാര്‍ 15ന്

Share

Leave a Reply

Your email address will not be published. Required fields are marked *